Wednesday, 13 May 2015

എഴുത്തിന്റെ വഴികള്‍ വായനകളുടെയും അനുഭവങ്ങളുടെയും വഴികളാണ്.പോയ കാലങ്ങളുടെ, ചരിത്രങ്ങളുടെ മിശ്രണങ്ങള്‍ അഥവാ പുനരുത്പാദനങ്ങള്‍ പല രീതിയില്‍ എഴുത്തില്‍ കടന്നുവരാം.
ഇടങ്ങളുടെ ഭയങ്ങള്‍ പേറിയുള്ള നടത്തത്തിനിടയില്‍ പരിഭ്രമിച്ച് അവശരാകേണ്ട അവസ്ഥയൊന്നും എഴുത്തിനില്ല. ഒരാളുടെ സര്‍ഗാത്മകതയെ പല വഴിയിലേക്ക് തിരിച്ചുവിടാന്‍ മറ്റൊരാള്‍ക്ക് കഴിഞ്ഞേക്കാം..എന്നാല്‍ സാഹിത്യത്തില്‍ ഗുരുദക്ഷിണയ്ക്ക് അത്ര വലിയ സ്ഥാനമൊന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം.
ഈ ബ്ലോഗ്‌ മരിച്ചുപോയതാണ്.
എഴുത്തും ഒരിടയ്ക്ക് മനപ്പൂര്‍വ്വം ഉപേക്ഷിച്ചിരുന്നു.
ആര്‍ദ്രത,കാല്പനികത,സ്വപ്‌നങ്ങള്‍,സങ്കല്പങ്ങളില്‍ അടിയുറച്ച ജീവിതം എന്നിങ്ങനെ ആലോചിക്കപ്പെടുന്ന പോയകാലത്തിന്റെ വേദനകള്‍ പരുക്കനാക്കിമാറ്റിയ എന്റെ എഴുത്തിനെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇവിടുത്തെ എഴുത്തുകള്‍.
നിങ്ങള്‍ കൂടെയിരിക്കൂ.
ചിലതൊക്കെ സമാനമാണ്.
ചിലതൊക്കെ ഭ്രാന്തവും. :)

10 comments:

  1. ഭ്രാന്ത സമാനമായിട്ടു വരട്ടെ ഓരോന്ന് ! ആശംസകള്‍! :)

    ReplyDelete
  2. പ്രതീക്ഷിയ്ക്കുന്നൂ,മേത്തരം രചനകള്‍...

    ReplyDelete
  3. Replies
    1. നന്ദി വിനോദേട്ടാ

      Delete
  4. എന്റെ പ്രിയപ്പെട്ട നിറം.....പച്ച....പച്ച.....ഇരുണ്ട പച്ച.....നിഗൂഢവനസ്ഥലിയുടെ ആ പച്ച.....നന്നായീ.......

    ReplyDelete
    Replies
    1. പച്ചപ്പ്‌..നന്ദി.

      Delete
  5. ഓടിയെത്തിയ കൂട്ടുകാര്‍ക്ക് നന്ദിയുണ്ട്..ആരെയെങ്കിലും കാണുമ്പോഴുള്ള സന്തോഷം..

    ReplyDelete