Sunday, 17 May 2015

പാലക്കാടന്‍ ഡയറി -2

















ഇന്ന് വിലകെട്ടുപോയ
വയറ്റാട്ടിയുടെ കയ്യിലിരുന്ന നാളുകളില്‍,
സ്നേഹം അതിര്‍ത്തികളെപ്പറ്റി ചിന്തിക്കാത്ത
വലിയ സങ്കല്പമായിരുന്നു.
എനിക്കറിയാനാകുമ്പോള്‍ പറയാമെന്നു പറഞ്ഞുപറഞ്ഞ്
അതിര്‍ത്തികള്‍ നഷ്ടപ്പെട്ടുപോയ
വലിയ സങ്കല്‍പം.
............................................................................................
തുളച്ചുകയറുന്ന  വെളിച്ചത്തിലേക്ക്
ഇരുട്ടിന്റെ നിഷ്കാസനം.
ഉടല്‍പെരുത്ത വെയിലിന്റെ മുറ്റത്ത്
പകല്‍ക്കിനാവായി
ഒടുവിലത്തെ സ്വപ്നവും വിലകെട്ടു.
...............................................................................................
പച്ചിലയായി
ചവര്‍പ്പിലയായി
ഉണക്കിലയായി
ഒടുവിലത്തെ ഇലയായി
ഒരു മഴയില
വെളുക്കുമ്പോള്‍
പുലരിയില്‍
ഉച്ചയില്‍
ഒടുവിലെ സന്ധ്യയില്‍
ഒരു മഴയില
.....................................................................................................
കടല്‍ വന്നപ്പോള്‍
തിരയെണ്ണാന്‍ പറഞ്ഞുകൊണ്ട്
തിരിച്ചയച്ചു.
ഇന്ന് തിരകള്‍ എന്നിലേക്കടിച്ചുകയറുന്നു.
കടലിന്റെ കണക്കെടുപ്പിലേക്ക്
എന്നെയും ചേര്‍ക്കുവാന്‍
...................................................................................................
നോവുചാവറയില്‍
മുത്തശ്ശി ഇടകത്തിക്കിടക്കുന്നു.
മറന്നുപോയ ഒരു വര്‍ഷത്തെ മരണനൃത്തങ്ങളുടെ നിഴലുകള്‍
കനംവാര്‍ന്ന വടക്കിനിയില്‍
അവധിക്കാലങ്ങള്‍
മറുനാട്ടില്‍നിന്നും മടങ്ങിയെത്തി
വിലാപവും
കുന്തിരിക്കഗന്ധവും
തീയും തെറിച്ച ആ ചിത മാത്രം
മനസ്സില്‍ കെടുന്നില്ല.
ഒരു യുദ്ധവുമില്ലാതെ മരിച്ച ഒരു പെണ്ണിന്റെ ചിത.
..........................................................................................................

12 comments:

  1. ഒരു യുദ്ധവുമില്ലാതെ മരിച്ച ഒരു പെണ്ണിന്റെ ചിത.

    ReplyDelete
  2. അപൂര്‍ണ്ണത സൃഷ്ടിക്കുന്ന ഏതോ മാളത്തിനുള്ളില്‍ക്കയറി കവിത ഒളിഞ്ഞിരിക്കുന്നു. :D

    ReplyDelete
  3. mazhayila...jeevitathe perukkikkoottunna kadal...vakkukalil ulayunnatupoolevavunnu manass...nityavum vayikkan ishttam..

    ReplyDelete
  4. ഒരു യുദ്ധവുമില്ലാതെ എത്രയോപേർ മരിക്കുന്നു......

    ReplyDelete
    Replies
    1. ആന്തരികയുദ്ധങ്ങള്‍

      Delete
  5. വായിക്കുന്നതിലും അഭിപ്രായങ്ങള്‍ പറയുന്നതിലും സന്തോഷം വി.ടി. ജയദേവന്‍ ചേട്ടന്‍..

    ReplyDelete
  6. ഇന്ന് തിരകള്‍ എന്നിലേക്കടിച്ചുകയറുന്നു...Hmm

    ReplyDelete